കടയ്ക്കാവൂർ : ഐ.എൽ.ജി.എം.എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവർണൻസ് മാനേജ്മെന്റ് സിസ്റ്റം ) പോർട്ടൽ വഴി ഫയലുകൾ തീർപ്പാക്കിയ പട്ടികയിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്‌ഥാനം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു . സമയബന്ധിതമായി ഫയൽ തീർപ്പാക്കി മികച്ച സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതിനാണ് അംഗീകാരം.തദ്ദേശ സ്വയംഭരണ വകുപ്പാണ് മികച്ച ഗ്രാമപഞ്ചായത്തുകളെ തെരെഞ്ഞെടുത്തത്. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് അംഗീകാരമെന്ന് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീല പറഞ്ഞു. ജില്ലയിലെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത് മംഗലപുരം, പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളാണ് .
