മുതലപ്പൊഴിയിൽ എത്തിയ കുടുംബത്തിന്റെ കാർ അടിച്ചു തകർത്ത നിലയിൽ

eiVZLRH7751

വിനോദ സഞ്ചാര കേന്ദ്രമായ അഞ്ചുതെങ്ങ് മുതലപ്പൊഴി കാണാനെത്തിയ കുടുംബത്തിന്റെ കാർ അടിച്ചു തകർത്ത നിലയിൽ. കടയ്ക്കാവൂർ ആയാന്റെ വിളക്ഷേത്ര ത്തിന് സമീപം ശ്രീമഹാലക്ഷ്മിയിൽ സ്മിജുലാലിന്റെ കാറാണ് സാമൂഹ്യവിരുദ്ധർ തല്ലി തകർത്തത്.ബുധനാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. ഇസംബന്ധിച്ച് കുടുംബം പോലീസിൽ പരാതി നൽകി.

സ്മിജുലാലും കുടുംബവും വൈകിട്ട് അഞ്ച് മണിയോടെയാണ് മുതലപ്പൊഴിയിൽ എത്തിയത്. തുടർന്ന് പാലം ആരംഭിയ്ക്കുന്ന ഭാഗവത്ത് തന്റെ സൈഫ്റ്റ് കാർ പാർക്ക് ചെയ്ത് കടൽ കാഴ്ചകൾ കാണുവാൻ പോയി മടങ്ങിയെത്തിയപ്പോഴാണ് വാഹനം കർത്ത നിലയിൽ കാണപ്പെട്ടത്.

മുൻവശത്തെ ചില്ലും പുറകുവശത്തെ ടെയിൽ ലാമ്പും തകർത്ത നിലയിലായിരുന്നു. ഇതിനു പുറമേ കാറിന്റെ ഇരുവശങ്ങളിലും കല്ല്മൂ പോലുള്ള എന്തോ വസ്തു കൊണ്ട് വരച്ച് കാറിന്റെ പെയിന്റിന് കേടുപാടും വരുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!