കിളിമാനൂർ രാജാരവിവർമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സ്കൂൾ അങ്കണത്തിൽ നടന്നു.മൂന്ന് വേദികളിലായി രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങൾ പ്രശസ്ത സംഗീത കലാകാരനും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ റാഫി. ആർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് വി. സുരേഷ് ബാബു വിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ അസിത നാഥ് .ജി .ആർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജ്യോതി .എസ് നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് എസ്. മിനി , സ്റ്റാഫ് സെക്രട്ടറി എം. സി. പ്രവീൺ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു. എണ്ണം കൊണ്ടും നിലവാരം കൊണ്ടും ജില്ലാ മത്സരങ്ങലോട് കിടപിടിക്കുന്ന പ്രകടനമാണ് നൃത്ത ഇനങ്ങളിൽ മത്സരാർഥികൾ പ്രകടമാക്കിയത് എന്ന വിധികർത്താക്കളുടെ വിലയിരുത്തൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രചോദനമായി. നൃത്ത മത്സരങ്ങൾ രണ്ടാം ദിവസം രാത്രിയോടെ ആണ് പൂർത്തിയായത്.
