നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ കിളിമാനൂർ പോലീസ് പിടികൂടി

eiUL7FS34699

കിളിമാനൂർ :നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി കിളിമാനൂരിൽ പിടിയിൽ.തമിഴ്നാട് സ്വദേശി രാജശേഖരൻ ആണ് പിടിയിലായത്. തമിഴ്നാട് തിരുപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഒരു ലക്ഷം വീടുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തതായി കാണിച്ച് സെക്യുരിറ്റി ഡെപ്പോസിറ്റ് ആയി കിളിമാനൂരിലെ പ്രമുഖ കോൺട്രാക്ട് കമ്പനിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുക്കുകയും തമിഴ്നാട് ഉൾപ്പെടെ പല പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകളിൽ പ്രതിയുമായ രാജശേഖരനെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് അന്വഷിച്ചു വരവേ പ്രതി തമിഴ്നാട് പോലീസിന്റെ പിടിയിലാവുകയായിരുന്നു. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കു തെളിവു ശേഖരണത്തിനുമായി കിളിമാനൂർ പോലീസ് തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കിളിമാനൂരിൽ എത്തിച്ച് തെളിവെടുക്കുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!