കിളിമാനൂർ രാജാരവിവർമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം

കിളിമാനൂർ രാജാരവിവർമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം  സ്കൂൾ അങ്കണത്തിൽ നടന്നു.മൂന്ന് വേദികളിലായി രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങൾ പ്രശസ്ത സംഗീത കലാകാരനും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ റാഫി. ആർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് വി. സുരേഷ് ബാബു വിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ അസിത നാഥ് .ജി .ആർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജ്യോതി .എസ് നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് എസ്. മിനി , സ്റ്റാഫ് സെക്രട്ടറി എം. സി. പ്രവീൺ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു. എണ്ണം കൊണ്ടും നിലവാരം കൊണ്ടും ജില്ലാ മത്സരങ്ങലോട് കിടപിടിക്കുന്ന പ്രകടനമാണ് നൃത്ത ഇനങ്ങളിൽ മത്സരാർഥികൾ പ്രകടമാക്കിയത് എന്ന വിധികർത്താക്കളുടെ വിലയിരുത്തൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രചോദനമായി. നൃത്ത മത്സരങ്ങൾ രണ്ടാം ദിവസം രാത്രിയോടെ ആണ് പൂർത്തിയായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!