ചിറയിൻകീഴ് ബ്ലോക്കിൽ ‘ബാല സൗഹൃദ കേരളം നാലാം ഘട്ടം ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണം’ പരിപാടി സംഘടിപ്പിച്ചു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും ചിറയിൻകീഴ് ശിശുവികസന പദ്ധതി ആഫീസും സംയുക്തമായി നടത്തുന്ന കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ‘ബാല സൗഹൃദ കേരളം നാലാം ഘട്ടം ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണം’ എന്ന പരിപാടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.എസ് ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌കമ്മറ്റി ചെയർമാൻ പി മണികണ്ഠൻ സ്വാഗതം ആശംസിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ലൈജു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ്, ബ്ലോക്ക് മെമ്പർമാരായ ശ്രീകണ്ഠൻ, മോഹനൻ ,രാധികാ പ്രദീപ്, കരുണാകരൻ നായർ ,ശ്രീകല, ജയശ്രീ രാമൻ, അജിത, ബിഡിഒ എൽ ലെനിൻ, ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ ജോബി, ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ സുനന്ദ, അഡീഷണൽ സിഡിപിഒ അർച്ചന എന്നിവർ പങ്കെടുത്തു. സിഡിപിഒ പത്മജ ദേവി നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!