വർക്കല അയിരൂരിൽ 4 കടമുറികൾ പൂർണ്ണമായും കത്തി നശിച്ചു.

eiHPNVH64685

വർക്കല: അയിരൂരിൽ ഇലകമൺ പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന 4 കടമുറികൾ പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വർക്കല ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം . അയിരൂർ സ്വദേശി സൈലുലാദിയുടെഉടമസ്ഥതയിലുള്ളതാണ് കട മുറികൾ. ഇപ്പോൾ അയിരൂർ സ്വദേശി വിക്ടർ ആണ് വാടകയ്ക്ക് നടത്തുന്നത്. ഇതിൽ ആക്രി കടയും, പ്രഫഷണൽ സ്റ്റോറും ഫാൻസി കടയും ആണ് പ്രവർത്തിക്കുന്നത്. 4 മുറി കടകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടങൾ തിട്ടപ്പെടുത്തിയിട്ടില്ല. 80 വർഷം പഴക്കമുള്ള കെട്ടിടമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!