Search
Close this search box.

വാമനപുരം കളമച്ചലിൽ ദേശാടന പക്ഷിയും കുടുംബവും വിരുന്നെത്തിയത് കൗതുകമായി

ei8RJST19437

വാമനപുരം: വാമനപുരം കളമച്ചലിൽ ദേശാടന പക്ഷിയും കുടുംബവും വിരുന്നെത്തിയത് കൗതുകമായി. കളമച്ചൽ അതിർത്തിമുക്ക് സ്നേഹ മോഹൻദാസിന്റെ സ്നേഹ സദനിൽ വീട്ടിലാണ് ദേശാടന പക്ഷിയും കുടുംബവും വിരുന്നെത്തിയത്. ആൺ – പെൺ പക്ഷികളും അവരുടെ 6 കുഞ്ഞുങ്ങളുമാണ് ഇവിടെ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പക്ഷികളെ വീട്ടുവളപ്പിൽ കണ്ടത്. തുടർന്ന് കുഞ്ഞുങ്ങൾക്കും പക്ഷികൾക്കും വീട്ടുകാർ സംരക്ഷണം ഒരുക്കിയ ശേഷം വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് 4 മണിക്ക് മുൻപായി വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പക്ഷികളെയും കുഞ്ഞുങ്ങളെയും സുരക്ഷിതമായി കൊണ്ടുപോയി. ദേശാടന പക്ഷി കുടുംബത്തെ കാണാൻ നാട്ടുകാരും ഇവിടെ എത്തിയിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!