എന്റെ കേരളം, എന്റെ കരുതൽ: കിളിമാനൂർ ഗവ. എൽ.പി.എസിൽ വ്യത്യസ്തമായ കേരളപ്പിറവി ദിനാഘോഷം

Attingal vartha_20261103_153056_0000

​കിളിമാനൂർ: ദൈവത്തിന്റെ സ്വന്തം നാടിന്റെ ഇന്നത്തെ അവസ്ഥയെ അടുത്ത തലമുറയ്ക്കായി സംരക്ഷിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിൽ കേരളപ്പിറവി ദിനാഘോഷം വിത്യസ്തമാർന്ന പരിപാടികളോടെ ആചരിച്ചു. ‘എന്റെ കേരളം എന്റെ കരുതൽ’ എന്ന ആശയമുൾക്കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ കുരുന്നുകൾ തങ്ങളുടെ പരിസ്ഥിതി സ്നേഹവും മാതൃഭാഷാഭിമാനവും പ്രകടമാക്കി.

​സ്കൂളിൽ നടന്ന ആഘോഷച്ചടങ്ങുകളിൽ ‘എന്റെ നാട് എന്റെ അഭിമാനം’, ‘ഞാൻ എന്റെ നാടിനെ സംരക്ഷിക്കും’, ‘പ്ലാസ്റ്റിക് കത്തിക്കില്ല’, ‘തൈ നട്ടുപിടിപ്പിച്ച് നാടിന് പച്ചപ്പ് നൽകും’ തുടങ്ങി മനോഹരമായ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളേന്തിയാണ് കുട്ടികൾ അണിനിരന്നത്. മലയാള ഭാഷയുടെ തനിമ നിലനിർത്തുമെന്ന പ്രതിജ്ഞയും കുട്ടികൾ എടുത്തു.

​ഇതിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ചെടികളും തൈകളും നട്ടുപിടിപ്പിക്കുന്നതിനും കുട്ടികൾ നേതൃത്വം നൽകി. പൈപ്പിന് സമീപമുള്ള സ്ഥലം വൃത്തിയാക്കി, ചെടിച്ചട്ടികൾ സ്ഥാപിച്ച് പൂന്തോട്ടവും പച്ചക്കറി കൃഷിക്കുള്ള ഒരുക്കങ്ങളും ചെയ്തത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
​പ്രഥമാധ്യാപിക ജോസൺ എബ്രഹാം, സീനിയർ അസിസ്റ്റന്റ് നിസ എസ്., അധ്യാപകരായ രജിത ഒ.എസ്., ഹരിപ്രിയ എ.എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരുംതലമുറയിലേക്ക് പ്രകൃതി സ്നേഹത്തിന്റെ മാതൃക പകർന്നാണ് കിളിമാനൂർ ഗവ. എൽ.പി.എസിലെ കേരളപ്പിറവി ആഘോഷം സമാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!