വർക്കല : വർക്കലയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വീടിന് തെങ്ങ് കടപുഴകി വീണു. വർക്കല തച്ചൻകോണം പാലവിള വീട്ടിൽ ജലജ (68)യുടെ വീടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. ഇന്ന് പുലർച്ചെ 3 അരയോടെയാണ് സംഭവം. ജലജ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഓടിട്ട വീട് ഭാഗീകമായി തകർന്നു. ഉറങ്ങിക്കിടന്ന ജലജ തെങ്ങ് വീണ ശബ്ദം കേട്ട് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് ആളുകൾ ഓടിയെത്തി ജലജയെ വീട്ടിൽ നിന്ന് മാറ്റി വേണ്ട സുരക്ഷ ഉറപ്പാക്കി.