സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഭിമുഖ്യത്തില്‍ പനവൂര്‍ ഗ്രാമപഞ്ചായത്ത് നടത്തിയ ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശാ-അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും വിമുക്തി ജില്ലാ മാനേജര്‍ ജയരാജ് പി.കെ ക്ലാസെടുത്തു. പനവൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളിലെ ലഹരി ഉപയോഗം, മാനസിക – ശാരീരിക വളര്‍ച്ച, മയക്കുമരുന്നിന് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ക്ലാസില്‍ വിശദീകരിച്ചു.