Search
Close this search box.

ലഹരി വിരുദ്ധ പ്രചാരണം: എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ദീപം തെളിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദീപം തെളിയിച്ചു. പോങ്ങനാട് ജംഗ്ഷനില്‍ ഒ.എസ് അംബിക എം.എല്‍.എ ദീപം തെളിയിച്ച് പരിപാടിയുടെ ഭാഗമായി. പ്രചാരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസുകളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലലും സംഘടിപ്പിച്ചിരുന്നു.

ദീപാവലി ദിവസമായ നാളെ (ഒക്ടോബര്‍ 24) വൈകുന്നേരം ആറുമണിക്ക് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വീടുകളില്‍ ദീപം തെളിയിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!