ആറ്റിങ്ങൽ : ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. ഇന്ന് വൈകുന്നേരം 6:40 ഓടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് ആലംകോട് സ്വദേശി സുൽഫിക്കർ ഓടിച്ചു വന്ന കാർ ആണ് ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്. കാറിൽ സുൽഫിക്കർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി. എസ് ഐ ജയന്റെ നേതൃത്വത്തിൽ ഹൈ വേ പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി. അപകടത്തിൽ പെട്ട കാർ റിക്കവറി വാൻ ഉപയോഗിച്ച് മാറ്റി. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
