ലഹരിവിരുദ്ധ സന്ദേശമുയർത്തി അഴൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി യൂണിറ്റ് സംഘടിപ്പിച്ച കൂട്ടയോട്ടം ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി മുകേഷ് ഫ്ളാഗ് ഓഫ് ചെയ്തു.അഴൂർ കാറ്റാടിമുക്കിൽ നിന്നാരംഭിച്ച കുട്ടയോട്ടം പെരുങ്ങുഴി ജംഗ്ഷനിൽ സമാപിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. അനിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് അംഗം സിന്ധു, പി.ടി.എ പ്രസിഡൻ്റ് നിസാർ, എസ്.എം.സി ചെയർപെഴ്സൺ പ്രഭാസോണി, ഹെഡ് മിസ്ട്രസ് ലതാ ദേവി, പ്രിൻസിപ്പാൾ ബിനു,മുൻ പി.ടി.എ.പ്രസിഡൻറുമാരായ വിനോദ് ദാസ്, ജയാസജിത്ത്, ഡ്രിൽ ഇൻസ്ട്രക്ടർ വിജയൻ നായർ, സി.പി.ഒ.മാരായ രാജേശ്വരി, സുഗതൻ, അധ്യാപകരായ അക്ബർഷാ, ഗിരീഷ് കുമാർ ,ഹരികുമാർ, പ്രവീണ, ഗോപകുമാർ , പോലീസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. കേഡറ്റുകൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധേയമായി.