Search
Close this search box.

കല്ലമ്പലത്ത് ചായ കുടിച്ചുകൊണ്ടിരുന്ന ആളിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

eiO6OL933685

കല്ലമ്പലം : നാവായിക്കുളം ക്ഷേത്രത്തിനു സമീപം ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ആളിനെ മുൻവിരോധത്താൽ ദേഹോപദ്രവമേല്പിക്കുകയും, പ്ലേറ്റു കൊണ്ടടിച്ചു ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോകുന്നതിനും ഇടയാക്കിയ കേസ്സിലെ പ്രതികൾ അറസ്റ്റിൽ . നാവായിക്കുളം മരുതിക്കുന്ന് ചിറയിൽ കൊച്ചുകോണത്തു വീട്ടിൽ നസീം(38), നാവായിക്കുളം 28-ാം മൈൽ കല്ലുവിള വീട്ടിൽ ജുനൈദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വികെ വിജയരാഘവന്റെ നേതൃത്വത്തിൽ എസ്.ഐ. സനിൽകുമാർ, എ എസ്ഐ സുനിൽകുമാർ, എഎസ്ഐ ജി ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!