Search
Close this search box.

ലഹരിമുക്ത കേരളം വിളംബരജാഥയുമായി ആറ്റിങ്ങല്‍ ഡയറ്റ്

ആറ്റിങ്ങല്‍: ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂള്‍ നഗരത്തില്‍ വിളംബരജാഥ നടത്തി. സ്‌കൂള്‍ ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ ഡോ.ടി.ആര്‍.ഷീജാകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ നിന്നാരംഭിച്ച ജാഥ ടൗണ്‍.യു.പി.സ്‌കൂള്‍ ജങ്ഷനിലെത്തി പാലസ് റോഡിലൂടെ കിഴക്കേനാലുമുക്ക് ചുറ്റി കച്ചേരിനടയിലൂടെ സ്‌കൂളില്‍ സമാപിച്ചു. പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമേന്തി മുദ്രാഗീതങ്ങളുമുയര്‍ത്തിയ കുട്ടികള്‍ ലഹരിക്കെതിരെ ഒപ്പുശേഖരണവും നടത്തി. കിഴക്കേനാലുമുക്ക്, കച്ചേരിജങ്ഷന്‍ എന്നിവിടങ്ങളില്‍ ലഹരിക്കെതിരായ നൃത്തവും കവിതാലാപനവും നടന്നു. എസ്.എം.സി.ചെയര്‍മാന്‍ എം.സുധീര്‍, പ്രഥമാധ്യാപികയുടെ ചുമതലയുള്ള അമ്പിളി, അധ്യാപകര്‍, എസ്.എം.സി.അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!