നിരവധി കേസുകളിലെ പ്രതി ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ

eiLQ42S75280

മംഗലപുരം, ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഗുണ്ടസംഘം തലവൻ പൊലീസ് പിടിയിലായി. കിഴുവിലം കുറക്കട ചരുവിളവീട്ടിൽ അജിത് ഉണ്ണി(28)യെ എന്ന ഗുണ്ടാത്തലവനെ ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് പൊലീസ് എസ്എച്ച്ഒ ജി.ബി.മുകേഷ്, എസ്ഐ ഡി.ജെ.ശാലു, എസ്‌സിപിഒമാരായ മണികണ്ഠൻ,ബിനു എന്നിവരടങ്ങിയ പൊലീസ് സംഘം അറസ്റ്റുചെയ്തു.

2017ൽ മുടപുരം എൻഇഎസ് ബ്ലോക്കിനു സമീപം നിസാറിനെ വധിച്ച പ്രമാദമായ കേസിലെ പ്രതിയാണ്. ഈയിടെ പ്രായമാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞുവരവേ മൂന്നു മാസം മുൻപു ജയിൽമോചിതനായി പുറത്തിറങ്ങിയിരുന്നു. പ്രതിയെ കരുതൽതടങ്കൽ ഉത്തരവുപ്രകാരം സെൻട്രൽ ജയിലിലേക്കു മാറ്റി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!