Search
Close this search box.

കാട്ടാക്കട സബ് റജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന: അരലക്ഷത്തോളം രൂപ കണ്ടെടുത്തു

Vigilance kattakkada

കാട്ടാക്കട സബ് റജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധനയിൽ അരലക്ഷത്തോളം രൂപ ഓഫീസിനുള്ളിൽ നിന്ന് കണ്ടെടുത്തു.ജില്ലാ രജിസ്ട്രാർ നൈനാന്റെ നേതൃത്വത്തിലുള്ള രജിസ്ട്രേഷൻ വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടയിലാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ പൊലീസ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

തിരുവനന്തപുരം കുഞ്ചാലുംമൂട് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം യൂണിറ്റ് രണ്ടാണ് സബ് രജിസ്ട്രാറാഫീസിൽ പരിശോധന നടത്തിയത്. സബ് രജിസ്ട്രാർ ഓഫീസിലെ ആധാര രജിസ്റ്ററുകൾ സൂക്ഷിക്കുന്ന മുറിയിലെ പഴയ രജിസ്റ്ററുകൾക്കിടയിൽ നിന്ന് 2050 രൂപയും,പാർട്ട് ടൈം സ്വീപ്പർ മലയം അൾത്താര വീട്ടിൽ ആൽഫ്രഡിന്റെ കൈയിൽ നിന്ന് 20,000 ത്തിലേറെ രൂപയും, റിട്ട.സബ് രജിസ്റ്റാറും ആധാരം എഴുത്തുകാരനുമായ മോഹനൻ ചെട്ടിയാരിൽ നിന്ന് 24,500 രൂപയും സംഘം സബ് രജിസ്ട്രാറാഫീസിൽ നിന്നും പിടിച്ചെടുത്തു.

പൂജപ്പുര സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 ലെ എസ്.പി.അജയകുമാർ, ഡിവൈഎസ്പി ജെ.സലിം കുമാർ ഇൻസ്പെക്ടർ മുഹമ്മദ് റിജാസ്,മോഹൻ കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫിസർ ‍മാരായ സുമന്ത് മഹേഷ്,സാബു, സതീഷ്, ശുഭലക്ഷ്മി, സജിമോഹൻ, സിവിൽ പൊലീസ് ഓഫിസർ മാരായ സൈജു, രാംകുമാർ, ഷിജിൻദാസ്,അനന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!