ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ഭക്ഷണശാലകളിൽ പരിശോധനകൾ ശക്തമാക്കണമെന്ന് ആവശ്യം

eiKTQYC49887

ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ഭക്ഷണശാലകളിൽ പരിശോധനകൾ ശക്തമാക്കണമെന്ന് ആവശ്യം

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ഭക്ഷണശാലകളിൽ പരിശോധനകൾ ശക്തമാക്കണമെന്ന് ആവശ്യം ഉയരുന്നു. ചില ഹോട്ടലുകൾ മാത്രം ലക്ഷ്യമാക്കി നടത്തുന്ന പരിശോധനകൾ ഒഴിവാക്കി പൊതുജന ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി പരിശോധനകൾ നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. വൈകുന്നേരം പ്രവർത്തിക്കുന്ന തട്ടുകടകളിൽ പരിശോധന നടത്താതെ അത്തരം കച്ചവടക്കാർക്ക് മൗനാനുവാദം നൽകുകയാണ് അധികൃതർ ചെയ്യുന്നതെന്നാണ് പരാതി. അത്തരം കടകളിൽ ഉപയോഗിക്കുന്ന എണ്ണയും മറ്റു ഉത്പന്നങ്ങളും പരിശോധിക്കേണ്ടതാണ്. മാത്രമല്ല, ഹോട്ടൽ പരിശോധനയുടെ പേരിൽ കടകളിൽ നിന്ന് പിടിച്ചെടുക്കുന്ന ഭക്ഷണം പഴകിയതാണെന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ അത് കൃത്യമായി പരിശോധന നടത്തുന്നുണ്ടോ, എന്തിന്റെ അടിസ്ഥാനത്തിലാണ് പഴകിയത് ആണെന്ന് പറയുന്നത്, എത്ര നാൾ പഴക്കം എന്നിവ വ്യക്തമാക്കണമെന്നും ഭക്ഷണത്തിൽ മായങ്ങൾ ചേർക്കുന്നുണ്ടോ എന്നുള്ള പരിശോധനയും നടത്തി പൊതുജനത്തിന് ആ വിവരം ലഭ്യമാക്കാൻ നഗരസഭ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഉണ്ടെങ്കിൽ അവയ്ക്ക് എതിരെയും നടപടി സ്വീകരിക്കണമെന്നും പൊതുജന ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ആകണം ഉദ്യോഗസ്ഥർ പരിശോധന നടത്തേണ്ടതെന്നും ആവശ്യം രൂക്ഷമാകുന്നു. പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുക്കുമ്പോൾ ഏതു സ്ഥാപനത്തിൽ നിന്ന് എന്ത് വിഭവങ്ങളാണ് പിടിച്ചെടുത്തത് എന്ന് കൂടി ഉദ്യോഗസ്ഥർ വ്യക്തമാക്കണം. ഭക്ഷണശാലകളിൽ ജീവനക്കാരുടെ ശുചിത്വം കൂടി ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!