കവിതയോടും പാട്ടിനോടുമുള്ള സ്നേഹം ചിത്രമാക്കി ഏഴാം ക്ലാസുകാരൻ. ആറ്റിങ്ങൽ, അവനവഞ്ചേരി ഹൈസ്ക്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഹരീഷാണ് തനിക്കും കൂട്ടുകാർക്കും കവിതകളും നാടൻ പാട്ടുംപാടി തരുന്നതിന് സ്നേഹ സമ്മാനമായി കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറത്തിന് അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം വരച്ചു നൽകിയത്. ഓണക്കാലത്ത് സർക്കാർ ജീവനക്കാരുടെ കുടുംബസംഗമത്തോടനു ബനന്ധിച്ച് ശ്രീദേവ് തയ്യാറാക്കിയ ഓണചിത്ര ബ്രോഷർ ഇദ്ദേഹമാണ് പ്രകാശനം ചെയ്തത്. തുടർന്ന് കവിതയും നാടൻപാട്ടുകളും പാടിയ അദ്ദേഹത്തിന് ഒരു ചിത്രം വരച്ചു നൽകണമെന്ന് അന്നേ ശ്രീദേവിന് തോന്നി. തന്റെ സ്കൂളിലെ കൈയ്യെഴുത്ത് മാസിക പ്രകാശനത്തിന്എത്തുന്നതറിഞ്ഞാണ്
അദ്ധ്യാപകരുടെപിൻതുണയോടെ
ഏഴാംക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു ചിത്രകാരൻ ചിത്രം വരച്ചു നൽകിയത്.
” സാർ ഞങ്ങൾക്ക് കവിതയും നാടൻ പാട്ടുകളും പലപ്പോഴും പാടിത്തരുന്നതല്ലേ, അതിനുള്ള ഒരു സമ്മാനമാണിതെ”ന്നാണ് ചിത്രം നൽകുമ്പോൾ ശ്രീദേവ് തന്നോട് പറഞ്ഞതെന്ന് കവി രാധാകൃഷ്ണൻകുന്നുംപുറം പറഞ്ഞു. മറ്റേതൊരു സമ്മാനത്തേക്കാളും വിലപ്പെട്ട ഒന്നായി ഈ സമ്മാനം സൂക്ഷിക്കുമെന്നദ്ദേഹം പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ജി.എൽ. നിമി,
പി.ടി. എ പ്രസിഡന്റ് ടി.എൽ. പ്രഭൻ എന്നിവരുടെ സാനിദ്ധ്യത്തിലാണ് ചിത്രം കൈമാറിയത്.