എംഡിഎംഎയും കഞ്ചാവുമായി യുവാവ് അയിരൂർ പോലീസിന്റെ പിടിയിൽ . ചെമ്മരുതി പഞ്ചയത്തിലെ തോക്കാട് ഭാഗത്തു വിൽപന നടത്തി വന്ന യുവാവിനെയാണ് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ചെമ്മരുതി സ്വദേശി അഫ്നാൻ ആണ് അറസ്റ്റിലായത്.
1.200 ഗ്രാം എംഡിഎംഎയും 11.100 ഗ്രാം കഞ്ചാവുമാണ് യുവാവിൽ നിന്നും പിടികൂടിയത്. മയക്കുമരുന്ന് വിൽപന നടത്തി ലഭിച്ച 4400 രൂപയും യുവാവിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. യുവാവ് ലഹരി വിൽപ്പനയ്ക്കായി ഉപയോഗിച്ച ബൈക്കും ഇയാളിൽ നിന്നും പിടികൂടിയിട്ടുണ്ട്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

								
															
								
								
															
				

