‘പുതു തലമുറ ലഹരിയുടെ പാതയിലേക്കോ’ പ്രസംഗ മത്സരം

eiVIAVB82514

മാരകലഹരി വസ്തുക്കൾ യുവജനങ്ങളിൽ ആഴത്തിൽ പിടിമുറുക്കുകയും, സമൂഹത്തിൻ്റെയും നാടിൻ്റെയും ഭാവിയെതന്നെ ആശങ്കയിലാക്കുകയും ചെയ്യുന്ന ആപൽകരമായ ഒരു സഞ്ചാരപാതയിലാണ് ഇന്നത്തെ സമൂഹം നിലകൊള്ളുന്നത്. ഈ വിപത്തിനെതിരെ വിദ്ധ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ഇതിനെതിരെ പ്രതിരോധം തീർക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായാണ് വക്കം മീഡിയയും കടയ്ക്കാവൂർ ജനമൈത്രി പോലീസും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ‘പുതു തലമുറ ലഹരിയുടെ പാതയിലേക്കോ’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിക്കുകയുണ്ടായത്.വളരെയേറെ ആവേശത്തോടെയാണ് വിദ്ധ്യാർത്ഥികളും അധ്യാപകരും ഈ സംരംഭത്തിൽ സഹകരിച്ചത് വിഷയത്തിൻറെ ഗൗരവം ഉൾക്കൊണ്ട് വിദ്ധ്യാർത്ഥികൾ മുന്നോട്ട് വച്ച ആശയങ്ങളും നിർദേശങ്ങളുമെല്ലാം പുത്തൻ പ്രതീക്ഷകൾക്ക് വക നൽകുന്നവയാണ്. വർക്കല സബ്ജില്ല തലത്തിലെ പതിനൊന്നോളം സ്കൂളുകളിലെ 34 – കുട്ടികളാണ് ഞങ്ങൾ ഓൺലൈനായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ പങ്കെടുത്ത് അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കു വച്ചത്. ഈ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ പങ്കെടുപ്പിച്ച് നവംബർ 12 ആം തീയതി 1.30 ന് വക്കം ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!