Search
Close this search box.

എസ്പിസി യൂണിറ്റിനെ കുറിച്ച് പഠിക്കാൻ ഗുജറാത്ത് എഡിജിപി വിതുര സ്‌കൂളിലെത്തി

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയെ കുറിച്ച് പഠിക്കാനായി കേരളത്തിലെത്തിയ ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനും എഡിജിപിയുമായ ഹസ്‌മുഖ് പട്ടേൽ ഐപിഎസ് വിതുര സ്‌കൂളിലെത്തി വിദ്യാർഥികളുമായി സംവദിച്ചു. സംസ്ഥാനത്ത്ഏറ്റവും മികച്ച രീതിയിൽ എസ്.പി.സി.പദ്ധതി നടപ്പിലാക്കി വരുന്ന സ്‌കൂളുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സ്‌കൂളിലെ എസ്.പി.സി.അമിനിറ്റി സെന്റർ,ഓണസ്റ്റി ഷോപ്,കോവിഡ് കാലത്ത് ആദിവാസി ഊരുകളിൽ ആരംഭിച്ച കുട്ടിപ്പളളിക്കൂടം എന്നിവ അദ്ദേഹം സന്ദർശിച്ചു. ലഹരിക്കെതിരെ സ്‌കൂളിലെ എസ്.പി.സി.കേഡറ്റുകൾ നടത്തി വരുന്ന വിവിധ പരിപാടികൾക്ക് അദ്ദേഹം ആശംസ നേർന്നു.സീനിയർ കേഡറ്റ് പൂജ.പിയാണ് സ്കൂളിനെ കുറിച്ചും വിവിധ പദ്ധതിയെക്കുറിച്ചും അദ്ദേഹത്തിനും സംഘത്തിനും വിശദീകരിച്ചത്.വിദ്യാ ർഥികളുടെ നേതൃത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബും , സെൽഫി കോർണറും സംഘടിപ്പിച്ചു.

എസ്.പി.സി.പദ്ധതിയുടെ സംസ്ഥാന അസി. നോഡൽ ഓഫീസർ ഗിരീഷ്, റിസർച്ച്‌ ഓഫീസർ എസ്.ശ്രീകാന്ത് എന്നിവർ അനുഗമിച്ചു.വിതുര സബ്.ഇൻസ്‌പെക്ടർ. വിനോദ് സംഘത്തെ സ്വാഗതം ചെയ്തു.ഹെഡ്മിസ്ട്രസ് സിന്ധു ദേവി .റ്റി.എസ്.നന്ദി രേഖപ്പെടുത്തി.സ്റ്റുഡന്റ് പോലീസ് ഉദ്യോഗസ്ഥരായ അൻവർ, പ്രിയ ബിനു, അനസറുദീൻ, നിസാർ,അഞ്ചു എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!