സ്കൂൾ അധ്യാപക സർഗവേദിയുടെ സഹകരണത്തോടെ തയ്യാറാക്കുന്ന ടെലിഫിലിം ‘ബലൂൺ’ ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

പൊതു വിദ്യാലയങ്ങളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് പള്ളിക്കൂടം ഷോർട്ട് ഫിലിം സ്കൂൾ അധ്യാപക സർഗവേദിയുടെ സഹകരണത്തോടെ തയ്യാറാക്കുന്ന ടെലിഫിലിം ബലൂൺ’ ൻ്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത നാടക സിനിമാ സംവിധായകൻ പ്രമോദ് പയ്യന്നൂർ നിർവഹിച്ചു. കിളിമാനൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം അനിൽ കാരേറ്റ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. ബിജു പേരയം, സുനിൽ, പോൾ ചന്ദ്, എൽ.ആർ.അരുൺ രാജ്, സജി കിളിമാനൂർ, കെ.ആർ.സുരേഷ്, വല്ലൂർ സന്തോഷ്, സരിത എന്നിവർക്കൊപ്പം വിദ്യാർത്ഥികളായ ദുർഗാ സുജിത്, നിളാ അനിൽ, ശ്രീശാന്ത്, ദേവരഞ്ജൻ, റിഷിനാഥ്, അനശ്വർ രാജ്, ദേവികാലക്ഷ്മി എന്നിവരും അഭിനയിക്കുന്നു. ക്യാമറ സജി വ്ലാത്താങ്കര, പ്രൊഡക്ഷൻ കൺട്രോളർ സജി കിളിമാനൂർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!