മണമ്പൂർ :ചാത്തൻപാറയിൽ കിണറ്റിലകപ്പെട്ട വൃദ്ധയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. ചാത്തൻപാറ – പറങ്കിമാംകോണം ചരുവിള പുത്തൻ വിട്ടിൽ ലളിതമ്മ (80)യാണ് വെള്ളം കോരുന്നതിനിടെ കാൽ തെന്നി കിണറ്റിൽ വീണത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എഫ്ആർഒ രാഗേഷ് ആണ് കിണറ്റിൽ ഇറങ്ങി ലളിതമ്മയെ രക്ഷപ്പെടുത്തിയത്.
