വിതുര സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് മിന്നൽപ്പരിശോധന നടത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രത്യേക അന്വേഷണ വിഭാഗം യൂണിറ്റ് രണ്ടിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 4.45-ന് ആരംഭിച്ച പരിശോധന രാത്രി വൈകിയും നീണ്ടു.രേഖകൾ വിശദമായി പരിശോധിച്ച അന്വേഷണ സംഘം ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. സർക്കാരിന്റെ പഞ്ച് കിരൺ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. എസ്.പി. വി.അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് സി.വി.കവിത ഔദ്യോഗിക സാക്ഷിയായി.വിജിലൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് റിജാസ്, സബ് ഇൻസ്പെക്ടർ മോഹൻകുമാർ, എസ്.സി.പി.ഒ. സുമന്ത് മഹേഷ്, സി.പി.ഒ.മാരായ ബിനു, വിപിൻ, ഷിജിൻദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
