നാവായിക്കുളത്ത് അപകടത്തിൽപെട്ട കാറിൽ നിന്ന് തിമിംഗല ഛർദ്ദി കണ്ടെത്തി, രണ്ടുപേർ അറസ്റ്റിൽ

eiZCRFZ12373

നാവായിക്കുളം : നാവായിക്കുളത്ത് അപകടത്തിൽപെട്ട കാറിൽ നിന്ന് തിമിംഗല ഛർദ്ദി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.കൊല്ലം ആസ്രാമം, റോയൽ നഗർ, വയലിൽ പുത്തൻവീട്ടിൽ ദീപു, ദീപക് എന്നിവരാണ് അറസ്റ്റിലായത്.

നാവായിക്കുളം ഫാർമസിമുക്കിലാണ് സംഭവം നടന്നത്. കാർ അപകടത്തിൽപെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദ്ദി പിടിച്ചെടുത്തത്. തുടർന്ന് കല്ലമ്പലം പോലീസ് കേസ് വനം വകുപ്പിന് കൈമാറുകയായിരുന്നു. ബാഗിൽ മൂന്നു കഷണങ്ങളായി സൂക്ഷിച്ച നിലയിലായിരുന്നു ഛർദി. ആറു കിലോയോളം വരുമെന്നാണ് വിവരം. തമിഴ്‌നാട്ടിലെ മാർത്താണ്ടത്ത് നിന്നും എത്തിച്ചതാണെന്നു പ്രതികൾ മൊഴി നൽകി. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ ജെ അജയകുമാറിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!