മംഗലപുരം ഇടവിളാകത്ത് ആദ്യ സ്നേഹവീടിൻ്റെ തറക്കല്ലിടൽ കർമ്മം നടന്നു

മംഗലപുരം: മുരുക്കുംപുഴ ഇടവിളാകം മാതൃഭൂമി ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഇടവിളാകം സ്കൂളിലെ 10 കുട്ടികളുടെ കുടുംബങ്ങൾക്ക് സ്നേഹ വീട് അനുവദിച്ചതിൽ ആദ്യ സ്നേഹവീടിൻ്റെ തറക്കല്ലിടൽ കർമ്മം മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം നിർവ്വഹിച്ചു.ഇടവിളാകം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഫ്സലിന് കുറച്ച് നാളുകൾക്ക് മുൻപ് തന്നെ സ്കൂൾ മൂന്ന് സെൻ്റ് പുരയിടം വാങ്ങി നൽകിയിരുന്നു. മുത്താരമ്മൻ ക്ഷേത്രത്തിന് എതിരെ തെക്കതിൽ ക്ഷേത്രം റോഡിലാണ് ഇപ്പോൾ താമസം. ബ്ലോക്ക് മെമ്പർ ഷഹീൻ, വാർഡ് മെമ്പർ കവിത.എസ്, എസ്എംസി ചെയർമാൻ പി. ഷാജി, പ്രധാന അധ്യാപിക ലീന, പള്ളിപ്പുറം ജയകുമാർ ,പിടിഎ മെമ്പർ സലാം, റിട്ടയേർഡ് തഹസിൽദാർ രാജീവ്, അധ്യാപിക ലേഖ,  പൊതുപ്രവർത്തകനും പൂർവ്വ വിദ്യാർത്ഥിയുമായ അഹിലേഷ് നെല്ലിമൂട് , സ്കൂൾ അധ്യാപകർ വിദ്യാർത്ഥികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!