കുട്ടിക്കൂട്ടങ്ങൾ പോലീസ് മാമന്മാരെ കാണാൻ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ എത്തി

കടയ്ക്കാവൂർ: കടയ്ക്കാവൂർ എസ്.ആർ.വി എൽപിഎസിലെ ഒന്നു മുതൽ നാലുവരെ ക്ലാസിലുള്ള കുട്ടികളാണ് പോലീസ് സ്റ്റേഷൻ കാണാൻ കടയ്ക്കാവൂർ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ കുട്ടികളെ എസ്എച്ച്ഒ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. കടയ്ക്കാവൂർ ജനമൈത്രി പോലീസ് നടപ്പിലാക്കിവരുന്ന ” സ്റ്റുഡന്റസ് എ ഡേ വിത്ത്‌ പോലീസ് ” എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടിക്കൂട്ടങ്ങൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്. കുട്ടികൾക്ക് സ്റ്റേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷ് വി, എസ് ഐ ദീപു, ജനമൈത്രി ബീറ്റ് ഓഫീസർ ജയപ്രസാദ്, പിആർഒ ഷാഫി, എസ്. സി. പി. ഒ ജ്യോതിഷ് കുമാർ, ഗിരീഷ് എന്നിവർ ചേർന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ മാനേജർ. ശ്രീലേഖ, അധ്യാപകരായ മഞ്ജു, സിമി, രശ്മി തുടങ്ങി നൂറോളം കുട്ടികളാണ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്. പുതിയ അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് പകർന്നു നൽകുകയും മധുരം നൽകിയും ആണ് കുട്ടികളെ സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!