നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വയൽ നികത്തൽ വ്യാപകമെന്ന് പരാതി

eiQ7Q6485446

നാവായിക്കുളം : നാവായിക്കുളം  പഞ്ചായത്തിലെ ഡീസന്റുമുക്ക്, കോട്ടറക്കോണം, മുട്ടിയറ എന്നിവിടങ്ങളിൽ വയൽ നികത്തൽ വ്യാപകമാകുന്നതായി പരാതി.  നികത്തൽ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ ചിലരുടെയും പൊലീസിന്റെയും ഒത്താശയോടെ നടത്തുന്നതായാണ് നാട്ടുകാരുടെ പരാതി.കുടവൂർ വില്ലേജ് ഓഫീസിലും കലക്ടറേറ്റിലും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ഇതിനുമുമ്പ‌് നികത്തലുമായി ബന്ധപ്പെട്ട് കുടവൂർ വില്ലേജിൽ പരാതി നൽകിയപ്പോൾ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയെന്നാണ് വിവരം.  ഇതൊന്നും വകവയ്ക്കാതെയാണ് നിലവിൽ നികത്തൽ നടക്കുന്നത്.  മുട്ടിയറ ഐരമൺ നില ഏലായിൽ മണ്ണിട്ട് നികത്തൽ തുടങ്ങിയിട്ട് ആഴ്ചകളായി.  ഘട്ടംഘട്ടമായാണ് പൂർത്തീകരിക്കുന്നത്. തുടർച്ചയായി വരുന്ന അവധി ദിവസങ്ങളിലാണ് വയൽ നികത്തൽ. ഒറ്റനോട്ടത്തിൽ റോഡിൽനിന്ന് നോക്കിയാൽ മനസ്സിലാകാതിരിക്കാൻ റോഡരികിൽനിന്ന് നീളത്തിൽ വഴിവെട്ടുംപോലെയാണ് മണ്ണ് ഇട്ടിരിക്കുന്നത്. സമീപ പ്രദേശത്തെ വീടുകളിലെ കിണറുകൾ വറ്റിത്തുടങ്ങി. വേനൽ കനത്തതോടെ പ്രദേശം ഇപ്പോഴേ വളർച്ചയുടെ ഭീഷണിയിലാണ്. ഉള്ള വയലുംകൂടി നികത്തിയാൽ വരൾച്ച പൂർണമാകും. മുട്ടിയറ ഐരമൺ നില ഏലായിൽ  കുറെഭാഗം നെൽച്ചെടികൾ വളർന്ന് കതിർ വന്ന അവസ്ഥയിലാണ്. സർക്കാർ ആനുകൂല്യങ്ങൾ നൽകി കർഷകരെ കൃഷിയിലേക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള പദ്ധതികൾ ഇവിടെ നടന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായി കുറെ കർഷകർ കൃഷിയിറക്കുകയും ചെയ്തു. അവരെയൊക്കെ നിരാശപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ മണ്ണിടൽ. കിലോമീറ്ററോളം നീണ്ട വയലുകൾ ഇനി നികത്തിയാൽ അതിന് നടപടി വേണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!