വൃത്തിഹീനമായ സാഹചര്യം, റേഷൻസാധനങ്ങളിലെ ക്രമക്കേട് എന്നിവ കണ്ടെത്തിയതിനെ തുടർന്ന് റേഷൻകടയുടെ ലൈസൻസ് റദ്ദാക്കി. പെരിങ്ങമ്മല എ.ആർ.ഡി-133-ാം നമ്പർ റേഷൻകടയുടെ ലൈസൻസാണ് റദ്ദാക്കിയത്.ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണകുമാറും സംഘവും ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് വിവിധ ക്രമക്കേടുകൾ കണ്ടെത്തിയത്.