ആറ്റിങ്ങലിൽ കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

Attingal vartha_20260918_182710_0000

ആറ്റിങ്ങൽ: അടിപിടി, ലഹരി, മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇടയ്ക്കോട് ഊരുപൊയ്ക കോടാലിക്കോണം വിജിത ഭവനിൽജിത്തു എന്ന് വിളിക്കുന്ന വിജിത്ത് (26) ആണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. 2023-ലും കാപ്പ നിയമപ്രകാരം ആറുമാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് വിജിത്ത്.

ആറ്റിങ്ങൽ ഐ എസ് എച്ച് ഒ ശ്രീജേഷ് വി.കെ യുടെ നേതൃത്വത്തിൽ എ എസ് ഐ ജ്യോതിഷ് കുമാർ വി.വി, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, അനന്തു പി. എന്നിവർ ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!