
ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ലെ ഒഴിവുള്ള ഏതാനും ട്രേഡുകളിൽ തത്സമയ പ്രവേശനം നൽകുന്നു. ഇതുവരെ അപേക്ഷ നൽകാത്തവർക്കും പങ്കെടുക്കാവുന്നതാണ്. പ്രവേശനം ലഭിക്കുന്നതിന് അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ആധാർ, ഫോട്ടോ, ഫീസ് അടയ്ക്കുന്നതിനുള്ള തുക എന്നിവയുമായി രക്ഷകർത്താവിനൊപ്പം നേരിട്ട് ഐ.ടി.ഐ.ൽ എത്തിച്ചേരേണ്ടതാണ്. സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് പ്രവേശനം നൽകുന്നത്. അവസാന തീയതി സെപ്തംബർ 22.
ഫോൺ: 8907628088, 04702672391


