ആലംകോട് അസയ്യിദ് പൂക്കോയ തങ്ങളുടെ ആണ്ട് നേർച്ച; ദുആ സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു

Attingal vartha_20260917_165750_0000

ആലംകോട് അസയ്യിദ് പൂക്കോയ തങ്ങൾ മഹാനവർകളുടെ ആണ്ട് നേർച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച ദുആ സമ്മേളനം ആത്മീയ സംഗമമായി. അസയ്യിദ് മഹ്മൂദ് സഫ്‌വാൻ തങ്ങൾ അൽ ബുഖാരി, ഏഴിമല സമ്മേളനം ഉദ്ഘാടനം ചെയ്ത് ദുആ മജ്ലിസിന് നേതൃത്വം നൽകുകയും പ്രഭാഷണം നടത്തുകയും ചെയ്തു.

ആലംകോട് ജമാഅത്ത് പ്രസിഡന്റ് അഡ്വ. മുഹ്സിൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി ജാബിർ മൂൺസിറ്റി സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന് ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സനദ് നൽകി ആദരിച്ചു. ആലമുൽ ഉലൂം കോളേജിൽ നിന്ന് റാങ്ക് നേടിയ വിദ്യാർഥിനികൾക്ക് മൊമെന്റോ നൽകി.

കോളേജ് മാഗസിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർഥി ഹാഫിസ് ഹമ്മാദ് കണിയാപുരം ഖിറാഅത്ത് നിർവഹിച്ചു.

ജമാഅത്ത് ഇമാം നിഹാൽ ഹാദി അൽ മുഹ്തദി (MA, B.Ed), ഹിഫ്ളുൽ കോളേജ് പ്രിൻസിപ്പൽ ഹാഫിള് അബ്ദുല്ല നഈമി, സദർ മുഅല്ലിം ഹുസൈൻ ജൗഹരി അൽ അസ്ഹരി (MSc, MA), ജമാഅത്ത് വൈസ് പ്രസിഡന്റ് എ.എം. സയീദ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് യൂസഫ്, ട്രഷറർ ഷിബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഷാക്കിർ ഫിസ നന്ദി അറിയിച്ചു.
ദുആ സമ്മേളനത്തിലും അന്നദാനത്തിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!