നിറക്കൂട്ടുകൾ തേടി ശ്രീശങ്കര വിദ്യാപീഠം കുരുന്നുകൾ കിളിമാനൂർ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ.

നഗരൂർ ശ്രീശങ്കരാ വിദ്യാപീഠം സ്‌കൂളിലെ യു.കെ.ജി. കുരുന്നുകൾ കിളിമാനൂർ രവിവർമ്മ ആർട്ട് ഗ്യാലറി സന്ദർശനം നടത്തി. വിശ്വപ്രസിദ്ധ ചിത്രകാരൻ രാജാ രവിവർമ്മയുടെ മനോഹരമായ നിരവധി ചിത്രങ്ങൾ കണ്ട് ആസ്വദിച്ച് കുട്ടികൾ നിറങ്ങളുടെ ലോകത്തിൽ മുഴുകി.രവിവർമ്മ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ചിത്രകലാ കളരിക്ക് ഡ്രോയിംഗ് ടീച്ചർ ഷീജ നേതൃത്വം നൽകി. കൂടാതെ ടീച്ചർമാരായ ബിനോദ, സഞ്ചു, മായ തുടങ്ങിയവരും സന്ദർശന പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!