Search
Close this search box.

തിരുവരങ്കത്ത് പാണനാർ സ്നേഹാദരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് നൽകി

eiY765079

കേരള പാണൻ സമാജം ഏർപ്പെടുത്തിയ
തിരുവരങ്കത്ത് പാണനാർ സ്നേഹാദരം
കവിയും നാടൻപാട്ട് ഗവേഷകനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് നൽകി.
കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് എം. നൗഷാദ് എം.എൽ.എ ഉത്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി കെ.ആർ രാജേന്ദ്രൻ ഉപഹാരം സമ്മാനിച്ചു. നാടകഗാന രചനക്ക് സാംസ്ക്കാരിക വകുപ്പിന്റേതടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച ഇദ്ദേഹം കേരളത്തിലെ നിരവധി നാടൻകലാ സംഘടനകൾക്ക് വേണ്ടി ശ്രദ്ധേയമായ നിരവധി നാടൻപാട്ടുകൾ രചിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ നാടൻപാട്ടുകളെ കുറിച്ച് രചിച്ച മണിത്താളം എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.

ചടങ്ങിൽ കേരള പാണൻ സമാജംസംസ്ഥാന ജനറൽ സെക്രട്ടറി ചിറയിൻകീഴ് അജിനികുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽപി.തങ്കപ്പൻ അദ്ധ്യക്ഷനായി. ഡോ. എ.അശോക് കുമാർ,കെ ആർ രാജേന്ദ്രൻ, വിനോദ് പട്ടാഴി, സ്വപ്ന ജയൻസ്, പൗഡിക്കോണംബാലകൃഷ്ണൻ, കണ്ണനല്ലൂർ സദാനന്ദൻ, ബിജുമോൻ ,ബി എസ് ബാബു എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!