കിഴുവിലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡും, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാർഡും ഉൾപ്പെടുന്ന പ്രദേശമായ മാമം ചൈതന്യ ജംഗ്ഷനിലെ 200 കുടുംബാംഗങ്ങൾക്ക് വോൾട്ടേജ് ക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് 2016 ൽ ആറ്റിങ്ങൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിർദ്ദേശപ്രകാരം ചൈതന്യ ജംഗ്ഷനിൽ ഒരു ട്രാൻസ്ഫോമർ കൊണ്ട് വയ്ക്കുകയും, ഉദ്ഘാടനത്തിന് മുന്നേ തദ്ദേശവാസിയ ഒരാൾ ആറ്റിങ്ങൽ കോടതിയിൽ കേസ് കൊടുത്ത് ട്രാൻസ്ഫോമർ പ്രവർത്തിക്കുന്നതിനെതിരെ നിരോധന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. കെ എസ് ഇ ബി ക്ക് അനുകൂലമായി തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതിനെ തുടർന്ന് തദ്ദേശവാസി സെഷൻസ് കോടതിയിൽ അപ്പീലുമായി പോവുകയും കെഎസ്ഇബി ഉദ്യോഗസ്ഥർ ട്രാൻസ്ഫോമർ ഇളക്കി മാറ്റുകയും ചെയ്തു.
2021 മുതൽ ചൈതന്യ റസിഡൻസ് അസോസിയേഷൻ നൽകിയ നിരവധി അപേക്ഷകൾ പരിഗണിച്ച് ആറ്റിങ്ങൽ കെഎസ്ഇബിയിലെ ഇ, എഎക്സ്ഇ എന്നിവരുടെ കൂട്ടായ തീരുമാനപ്രകാരം നിലവിലെ ആറ്റിങ്ങൽ കെഎസ്ഇബിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു അടിയന്തര നടപടികൾ സ്വീകരിക്കുകയും, പുതിയതായി ട്രാൻസ്ഫോമർ പരാതി നൽകിയ സ്ഥലവാസിയുടെ വസ്തുവിന്റെ സമീപത്തു നിന്നും മാറ്റി ചൈതന്യ ജംഗ്ഷനിൽ സ്ഥാപിക്കുകയും, ഇന്ന് ട്രാൻസ്ഫോർ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ട്രാൻസ്ഫോർമറിന്റെ പ്രവർത്തന ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗവും, ചൈതന്യ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ എ. എസ് ശ്രീകണ്ഠൻ നിർവഹിച്ചു. യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ പ്രസന്ന, കെഎസ്ഇബി ഉദ്യോഗസ്ഥർ, അസോസിയേഷൻ ഭാരവാഹികൾ, ചൈതന്യ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു, ട്രാൻസ്ഫോമർ അടിയന്തരമായി ചൈതന്യ ജംഗ്ഷനിൽ സ്ഥാപിക്കുന്നതിന് നടപടികൾ കൈക്കൊണ്ട ആറ്റിങ്ങൽ ഇലക്ട്രിക്സിറ്റി സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ ബിനുവിനെ പൊന്നാട അണിയിച്ചു ആദരിച്ചു.