കിളിമാനൂരിൽ ലഹരിക്കെതിരെ സിഐടിയു മനുഷ്യ ചങ്ങല തീർത്തു

കിളിമാനൂർ:സിഐടിയു കിളിമാനൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ തൊഴിലാളി കവചം എന്ന മുദ്രാവാക്യം ഉയർത്തി കിളിമാനൂർ ടൗണിൽ മനുഷ്യ ചങ്ങല തീർത്തു. തുടർന്ന് നടന്ന യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ബി സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഇ ഷാജഹാൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിൽ, സംസ്ഥാന കമ്മറ്റിയംഗം ജി രാജു , ജില്ലാ ജോയിന്റ് സെക്രട്ടറി ജി വിജയകുമാർ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ വത്സല കുമാർ സ്വാഗതം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!