Search
Close this search box.

ലഹരിക്കെതിരെ ആറ്റിങ്ങലിൽ സിഐറ്റിയു മനുഷ്യചങ്ങല തീർത്തു.

മാനവരാശിയെ തകർക്കുന്ന മാരക വിപത്തായലഹരിയെതടയുവാൻ തൊഴിലാളി കവചം.സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്തു. കച്ചേരിനട മുതൽ കെഎസ്ആർറ്റിസിജംഗ്ഷൻ വരെയായിരുന്നു ചങ്ങല തീർത്തത്. പലയിടങ്ങളിലും മനുഷ്യമതിലായി. ആദ്യ കണ്ണിയായി ആർ.സുഭാഷും അവസാന കണ്ണിയായി അഡ്വ.ആറ്റിങ്ങൽ ജി സുഗുണനും കണ്ണിയായി. ചങ്ങലയ്ക്ക്ശേഷം ആർ.സുഭാഷ് പ്രതിജ്ഞ ചൊല്ലികൊടുത്തു.തുടർന്ന് നടന്ന യോഗം സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ്എം.മുരളി അദ്ധ്യക്ഷത വഹിച്ചു. സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ആറ്റിങ്ങൽ ജി സുഗുണൻ,

സിപിഐ (എം)ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, സിഐറ്റിയു ഏര്യാ സെക്രട്ടറി

അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാജോ: സെക്രട്ടറി വി.വിജയകുമാർ, പി.മണികണ്ഠൻ, ശ്രീലതാ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. പാർട്ടി ഏര്യാ കമ്മറ്റിയംഗങ്ങളായ എം.പ്രദീപ്, ആർ.രാജു, എം.ബി.ദിനേശ്, എസ്.ചന്ദ്രൻ, വിഷ്ണുചന്ദ്രൻ , ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ജയശ്രീ, പഞ്ചായത്ത് പ്രസിഡൻ്റ്,  മാരായ പി.മുരളി, എ. ചന്ദ്രബാബു, പ്രശസ്ത കവിബാബു പാക്കനാർ വി.ലൈജു, പാർട്ടി ലോക്കൽകമ്മറ്റി സെക്രട്ടറിമാരായ ആർ.ജറാൾഡ്, റ്റി.ഷാജു, സി.രവീന്ദ്രൻ, സി.ചന്ദ്രബോസ്, ബി.രാജീവ്, ഹരീഷ്ദാസ്, അഡ്വ.മോഹനൻ നായർ,ജി.വിക്രമകുറുപ്പ്, ഗിരീഷ് കുമാർ, എസ്.രാജശേഖരൻ, ആർ.എസ്.അരുൺ, ബി.എൻ. സൈജുരാജ്, ആർ.പി.അജി, ബി.സതീശൻ, സിന്ധു പ്രകാശ്, എസ്.ജോയി, എസ്.ജി.ദിലീപ് കുമാർ തുടങ്ങിയവർ കണ്ണി ചേർന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!