ആറ്റിങ്ങൽ ഐടിഐയ്ക്ക് മുന്നിൽ കാറിനു പിന്നിൽ കാറിടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് പരിക്ക്

ei1W2G86645

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ ഗവ ഐടിഐയ്ക്ക് മുന്നിൽ കാറിന് പിന്നിൽ കാറിടിച്ച് അപകടം. ഇടിയേറ്റ കാർ മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 7 അര മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ ഐടിഐയ്ക്ക് മുന്നിൽ നിന്ന് വലത്തേക്ക് ഇടറോഡിൽ കയറാൻ നിൽക്കവേ പുറകെ നിന്ന് വന്ന കാർ ആദ്യത്തെ കാറിന്റെ പിന്നിൽ ഇടിക്കുകയും ഇടിയേറ്റ കാർ നേരെ എതിർ ദിശയിൽ വന്ന ഓട്ടോയിൽ ചെന്ന് ഇടിക്കുകയുമായിരുന്നു. മാത്രമല്ല, വന്നിടിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!