Search
Close this search box.

കല്ലമ്പലം പുതുശ്ശേരിമുക്കിൽ നിരോധിത സംഘടനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവം, രണ്ടുപേർ കൂടി അറസ്റ്റിൽ

eiJX9IC64007

കല്ലമ്പലം : കല്ലമ്പലം പുതുശ്ശേരിമുക്കിൽ നിരോധിത സംഘടനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവം, രണ്ടുപേർ കൂടി അറസ്റ്റിൽ. പുതുശ്ശേരി മുക്ക് ,പനവിള വീട്ടിൽ , നാസി, പാവല്ല സ്വദേശി ആസിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 28നാണ് സംഭവം. കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പതാക പുതുശ്ശേരി മുക്ക് ജംഗ്ഷനിൽ കെട്ടിയിരുന്നത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുതുശ്ശേരിമുക്ക് ഏരിയ പ്രസിഡൻറ് നസീമും മറ്റു പ്രവർത്തകരും കൂടി വന്നു എടുത്തു മാറ്റുകയും പോപ്പുലർ ഓഫ് ഇന്ത്യയുടെ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത സംഭവത്തിലേക്ക് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും ഏരിയ പ്രസിഡൻറ് നസീം സംഘടനയുടെ പ്രവർത്തകൻ അബ്ദുൽ സലീം എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് ആ സംഭവത്തിൽ പങ്കെടുത്ത 9 പേരുടെ പേരും വിലാസവും അന്വേഷണത്തിൽ തിരിച്ചറിയുകയും അഞ്ചുപേരെ പല ദിവസങ്ങളായി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം റൂറൽ എസ് പി യുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി നിയാസ്. പി ,എസ് ഐ ഗോപകുമാർ പോലീസ് ഉദ്യോഗസ്ഥരായ കണ്ണപ്പൻപിള്ള ,വിനോദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!