ആറ്റിങ്ങൽ :ആറ്റിങ്ങൽ നഗരസഭയിൽ കേരളോത്സവം – 2022 സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ് ഗ്രൗണ്ടിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് മത്സരത്തിൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഒന്നാം സ്ഥാനവും, ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും നേടി.
