കിളിമാനൂരിൽ മദ്യപിച്ച് ഹോട്ടലിൽ അക്രമം ഉണ്ടാക്കിയ കേസിലെ പ്രതികൾ അറസ്റ്റിൽ

eiR4B2133062

കിളിമാനൂർ : കിളിമാനൂരിൽ മദ്യപിച്ച് ഹോട്ടലിൽ അക്രമം ഉണ്ടാക്കിയ കേസിലെ പ്രതികൾ അറസ്റ്റിൽ. പഴയകുന്നുമ്മേൽ വട്ടപ്പാറ ചരുവിള പുത്തൻവീട്ടിൽ അമൽ(20), കിളിമാനൂർ ചൂട്ടയിൽ കാവുങ്കൽ വീട്ടിൽ ശ്രീക്കുട്ടൻ(22) , കിളിമാനൂർ മലയാമഠം മണ്ഡപകുന്ന് അനിതാ ഭവനിൽ മകൻ ഹരിഹരൻ (22) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കിളിമാനൂർ ഇരട്ടച്ചിറ എന്ന സ്ഥലത്ത് ‘നമ്മുടെ കട തട്ടുകട’ എന്ന പേരിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചോദ്യം ചെയ്ത ഹോട്ടൽ നടത്തിപ്പുകാരനെയും ജോലിക്കാരെയും ആക്രമിച്ച് മാരകമായി മുറിവേൽപ്പിക്കുകയും കടയിലെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളുടെ ആക്രമണത്തിൽ കട ഉടമയായ കിളിമാനൂർ പോങ്ങനാട് വിനിത ഭവനിൽ വിനോദ്(49) നും രണ്ട് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കേറ്റു.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ശില്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിൻറെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനോജ്.എസ്, പോലീസ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ,എസ്.സി.പി.ഒ സുനിൽകുമാർ , ബിനു, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!