കടയ്ക്കാവൂരിൽ ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം : പ്രതി പിടിയിൽ

eiWFIAK36459

കടയ്ക്കാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ : വക്കം അണയിൽ കുന്നുവിള വീട്ടിൽ വിനേഷി(34)നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിയെ മണമ്പൂരിൽ നിന്ന് പിടികൂടിയത്. കടയ്ക്കാവൂർ എസ്. എച്ച്. ഒ അജേഷ്. വി, സബ് ഇൻസ്പെക്ടർ ദിപു.എസ് എസ്, സിപിഒ ബാലു, സുജിൽ ഡാനി, ശ്രീഹരി, സുരാജ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമത്തിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കടയ്ക്കാവൂർ എസ്.എച്ച്.ഒ.അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!