ചെറുന്നിയൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ചെറുന്നിയൂർ സ്വദേശി അറസ്റ്റിൽ. ചെറുന്നിയൂർ കാറാത്തല സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ അയിലത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. രാഹുൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കഴിഞ്ഞ രണ്ടു വർഷമായി രാമന്തള്ളി സ്വദേശിനിയായ യുവതിയെ കോട്ടയം, തെന്മല തുടങ്ങി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതി ഗർഭിണിയായതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.