കണ്ടല സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ എല്ലാപേരും വിജയിച്ചു. എൻ.ഭാസുരാംഗനെ ബാങ്ക് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. 11 അംഗ ഭരണസമിതിയിലേക്ക് കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികളും മത്സരിച്ചിരുന്നു. അജിത്കുമാർ.ജെ., എം.കമാലുദ്ദീൻ, ആർ.രാജേഷ്, ജി.സജികുമാർ, മീനാറാണി, ശോഭനചന്ദ്രൻ, റിയാദേവസി, രതീഷ്, ജി.സതീശ് കുമാർ,എ.സുരേഷ് കുമാർ എന്നിവരാണ് വിജയിച്ചത്.