Search
Close this search box.

വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക 14 ആമത് നാടക മത്സരങ്ങളുടെ അവാർഡ് പ്രഖ്യാപിച്ചു- ‘മൂക്കുത്തി’ മികച്ച നാടകം

eiIWV7450282

വെഞ്ഞാറമൂട് :നെഹ്റു യൂത്ത് സെന്റർ & ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക 14 ആമത് നാടക മത്സരത്തിന്റെ അവാർഡ് പ്രഖ്യാപിച്ചു. നവംബർ 25 മുതൽ നടന്ന മത്സരത്തിൽ മികച്ച നാടകമായി “മൂക്കുത്തി” (അവതരണം കോഴിക്കോട് രംഗഭാഷ).

മികച്ച രണ്ടാമത്തെ നാടകം :

1. ലക്ഷ്യം (അവതരണം ആറ്റിങ്ങൽ ശ്രീ ധന്യ,
2. ഒറ്റവാക്ക് (അവതരണം അയനം നാടകവേദി കൊല്ലം).

മികച്ച സംവിധായകൻ : സുരേഷ് ദിവാകരൻ (നാടകം: ലക്ഷ്യം, മൂക്കുത്തി )

മികച്ച നാടക രചന : മുഹാദ് വെമ്പായം (നാടകം: മൂക്കുത്തി , ലക്ഷ്യം)

മികച്ച നടൻ : കെ.പി.എ.എസി രാജഗോപാൽ (നാടകം: ഒറ്റവാക്ക് )

മികച്ച രണ്ടാമത്തെ നടൻ : വത്സൻ നിസരി ( നാടകം- മധുര നെല്ലിക്ക,അവതരണം നമ്മൾ നാടകക്കാർ തീയേറ്റർ ഗ്രൂപ്പ് )

മികച്ച നടി : സന്ധ്യ മുരുകേഷ് (നാടകം: മൂക്കുത്തി )

മികച്ച രണ്ടാമത്തെ നടി : 1.മുംതാസ് (നാടകം ലക്ഷ്യം) 2.ജയലക്ഷ്മി (നാടകം- :ചന്ദ്രികയ്ക്കുണ്ടൊരു കഥ അവതരണം കൊല്ലം കാളിദാസ കലാക്ഷേത്രം)

മികച്ച ഗാനരചയിതാവ് : ശശികല മേനോൻ (നാടകം-  ഞാൻ, അവതരണം കൊച്ചിൻ ചൈത്രധാര)

മികച്ച സംഗീത സംവിധായകൻ : ആലപ്പി വിവേകാനന്ദൻ (നാടകം: ഒറ്റവാക്ക് )

മികച്ച പശ്ചാത്തല സംഗീതം :അനിൽ മാള (നാടകം: ലക്ഷ്യം, മൂക്കുത്തി )

മികച്ച രംഗപടം :വിജയൻ കടമ്പേരി (നാടകം:മൂക്കുത്തി , ലക്ഷ്യം )

മികച്ച ഗായകൻ :അനിൽ മാള (നാടകം: ലക്ഷ്യം )

മികച്ച ഗായിക :ശുഭ രഘുനാഥ് (നാടകം:ചന്ദ്രി കുണ്ടൊരു കഥ , ഒറ്റവാക്ക് )

മികച്ച ദീപ സംവിധാനം :മനോജ് നാരായൺ (നാടകം :ഞാൻ )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!