സംരക്ഷണ വേലി ഇല്ല , ആറ്റിങ്ങൽ പൂവൻപാറ പാലം സൂയിസൈഡ് പോയിന്റ് ആയി മാറുന്നോ?..

ei0Y3PI33140

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ പാലത്തിന്റെ കൈ വരികളിൽ സംരക്ഷണ വേലി കെട്ടണം എന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട് . നിരവധി പേരാണ് ഇതിനോടകം പൂവൻപാറ പാലത്തിനു മുകളിൽ നിന്ന് ആറിലേക്ക് ചാടി ജീവൻ ഒടുക്കിയിട്ടുള്ളത്. ഒരുപാട് പേരെ തൊട്ടടുത്തുള്ള ആറ്റിങ്ങൽ അഗ്നിശമന സേന രക്ഷപ്പെടുത്തുകയും ചെയ്തു. ഈ വർഷം മാത്രം ഇവിടെ എട്ടോളം ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടായി. കഴിഞ്ഞ മാസവും ഈ മാസവും ഓരോ സംഭവങ്ങൾ വീതം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. പാലത്തിന്റെ കൈവരിക്ക് ഉയരം വളരെ കുറവായതും ഒരു കാരണമാണ്.പലപ്പോഴും ആളുകൾ പാലത്തിനു സമീപം ചുറ്റി തിരിയുന്നത് ശ്രദ്ധയിൽപെടുന്ന യാത്രക്കാർ ഫയർ സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത് മൂലം അപകടം ഒഴിവാക്കാൻ കഴിയുന്നുണ്ട്. പാലത്തിനു ഇരു വശത്തും വേലി സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം ‘ പൂവൻപാറ പാലത്തിൽ കമ്പിവേലി സ്ഥാപിക്കണമെന്ന് ആവശ്യം’ എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് 2021 നവംബറിൽ പൂവൻപാറ പാലത്തിന് സംരക്ഷണ വേലി നിർമ്മാണത്തിന് 17 ലക്ഷം രൂപ അനുവദിച്ചതായി ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക അറിയിക്കുകയും ചെയ്തു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അടിയന്തിരമായി ഇവിടെ സംരക്ഷണവേലി സ്ഥാപിക്കണമെന്ന് എന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ ജിഷാദ് പറഞ്ഞു. ഈ വിഷയം ഉന്നയിച്ചു കൊണ്ട് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയ്ക്കും പിഡബ്ല്യൂഡി അധികൃതർക്കും കത്ത് നൽകിയിട്ടുണ്ടെന്നും നടപടി ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!