ആറ്റിങ്ങൽ : കഴിഞ്ഞ അഞ്ചു പകലുകളെ സർഗ്ഗവാസനയുടെ സ്വർഗ്ഗഭൂമിയാക്കിക്കൊണ്ട് അവനവഞ്ചേരി ഇന്ത്യാന പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഇൻഡ്ഫെസ്റ്റ് 2022 എന്ന കലോത്സവം സമാപിച്ചു. ഇന്ത്യാന ഗ്ലോബൽ ചാരിറ്റി സൊസൈറ്റിയുടെ പ്രഥമ ” ദി പവർ ലീഡർ “( The power leader) പുരസ്കാരം കലോത്സവത്തോടനുബന്ധിച്ച് സമ്മാനിച്ചു.ഡോ: ഷാഹിദ് മുഹമ്മദ് ജൂറി ചെയർമാനും ഡോ: എലിസബത്ത് ആൻ , ഡോ: ശങ്കർ പ്രസാദ് എന്നിവർ ജൂറി അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സി.ബി.എസ്സ്.ഇ.രംഗത്ത് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി അദ്ധ്യാപികയായും പ്രിൻസിപ്പലുമായും പ്രവർത്തിച്ച വരുന്ന ലിജി ജോഷ്വായ്ക്ക് ഇന്ത്യാന പബ്ലിക് സ്കൂൾ ചെയർമാൻ എൻ.പി.സുദർശനൻ ” ദി പവർ ലീഡർ ” പുരസ്കാരം സമ്മാനിച്ചു. രക്ഷിതാക്കളുടെയും ബഹുജനങ്ങളുടേയും പങ്കാളിത്തം കലോത്സവത്തെ കൂടുതൽ മനോഹരമാക്കി.
ഓഫീസ് ചുമതലയുള്ള സുരേഷ് സ്മരണ, ജോയി അയിലം, മാനേജിംഗ് ട്രസ്റ്റി സ്മിതാ നായർ , സ്റ്റാഫ് സെക്രട്ടറി സ്മിതാ ശിവകുമാർ, അദ്ധ്യാപകരായ ഉമേഷ് മുരളി രാജ്, അനസ് സലാം, ദീപാ ശ്രീകുമാർ, സിനി എം.എസ്സ്, സുമയ്യ നാസർ, ആനി ജിക്കു, കൃഷ്ണ സുബിൻ, അൻസിയ ഷമീർ, ലിഷ,കലാ ജയരാജ്, അശ്വതി കിരൺ, സൂഷ്മ സുശീലൻ, മനീഷ അജിത്,വീണപ്രേംലാൽ, റോജി,മോനിഷ ബിനു, തസ്നി സുധീർ എന്നിവർ പങ്കെടുത്തു..