ചിറയിൻകീഴ് :വധശ്രമക്കേസിൽ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ രണ്ടുവര്‍ഷത്തിനു ശേഷം നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് ചിറയിൻകീഴ് പോലീസ് പിടികൂടി. 2020 ല്‍ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ റിപ്പോർട്ട് ചെയ്ത വധശ്രമക്കേസിലെ രണ്ടാം പ്രതിയായ കൊല്ലം മയ്യനാട് ഫ്ലോഡേയില്‍ വീട്ടിൽ ഫെബിന്‍ ഫെര്‍മിന്‍(28) ആണ് പിടിയിലായത്. ഇയാൾ കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് ഒളിച്ചു കടന്നത് മനസ്സിലാക്കി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് നാട്ടിലേക്ക് രഹസ്യമായി വന്ന ഫെബിനെ നെടുമ്പാശ്ശേരി എമിഗ്രേഷനില്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ശാലു ഡിജെ ജൂനിയർ സബ്ഇൻസ്പെക്ടർ ശ്രീജിത്ത് ബി , സി പി ഓ നൂറുൽ അമീൻ സിഓ ബിനു എന്നിവരുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരിയിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
